കൊടുങ്ങല്ലൂർ: മിഠായി വിൽപ്പനയിലെ ലാഭം ചികിത്സാ സഹായമായി നൽകി മാതൃകയാവുകയാണ് ഇവിടെ വിദ്യാർത്ഥിനികൾ. കെ.കെ.ടി.എം.ജി.ജി എച്ച്.എസ്.എസ് വിദ്യാർഥിനികളാണ് മിഠായി വിൽപ്പനയിൽ നിന്നും ലഭിച്ച ലാഭം സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വഴി ഡയാലിസിസ് രോഗികൾക്ക് ചികിത്സ സഹായമായി നൽകിയത്. ദിവസവും ഒരു മണിക്കൂറിൽ താഴെ വരുന്ന സമയം ചെലവഴിച്ചാണ് കുട്ടികൾ മിഠായി വിൽപ്പന നടത്തിയത്. മിഠായിത്തുട്ട് എന്ന തനതു പ്രവർത്തനത്തിന്റേയും ഞാറ്റുവേലച്ചന്തയുടേയും ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് നവാസ് പടുവിങ്ങൽ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല പണിക്കശ്ശേരി, പ്രിൻസിപ്പൽ വി. രാജേഷ്, ഹെഡ്മിസ്ട്രസ് ഷൈനി, പി.ബി. രഘു, ജിൻസി സമീർ, സി.എ. ഹനീഫ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |