കവിയൂർ: ജില്ലയിൽ ഒഴിവുള്ള വിദ്യാഭ്യാസ ഓഫീസർമാരെ അടിയന്തരമായി നിയമിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു ഒരു മാസത്തിലേറെയായി വിദ്യാഭ്യാസ ഉപ ഡയറക്ടർ തസ്തികയും തിരുവല്ല ഡി ഇ ഒ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്. ഉപഡയറക്ടർ ഓഫീസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, അക്കൗണ്ട്‌സ് ഓഫീസർ തസ്തികകളും ഡിയോ ഓഫീസിലെ പേഴ്‌സണൽ അസിസ്റ്റന്റ് തസ്തികയിലും നിയമനം നടന്നിട്ടില്ല. ഇതുമൂലം വിദ്യാഭ്യാസ ഓഫീസുകളിൽ നാഥനില്ലാത്ത അവസ്ഥയാണ്. ഒരു മാസത്തിലേറെയായി അദ്ധ്യാപക അനദ്ധ്യാപക നിയമന ഫയലുകൾ തീർപ്പാകാതെ കിടക്കുകയാണ്. കെ ബിനു അദ്ധ്യക്ഷ ത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റോയി വർഗീസ് ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു. ജോൺ മാത്യു, ബൈജു തോമസ്, ഷൈനി മാത്യു, റെനി വർഗീസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |