കൊല്ലം: കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ ഇന്ന് കൊല്ലത്ത് അദ്ധ്യാപക മാർച്ച് നടത്തും. ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാരംഭിക്കുന്ന മാർച്ച് കളക്ടറേറ്റിൽ സമാപിക്കും. ധർണ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ജയ്ക്ക്.സി.തോമസ് ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എ സംസ്ഥാന ട്രഷറർ ടി.കെ.എ.ഷാഫി സംസാരിക്കും. സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദലുകൾക്ക് കരുത്തു പകരുക, ഉച്ചഭക്ഷണ പരിപാടിക്ക് തുക വർദ്ധിപ്പിക്കുക, പുതുതായി പ്രമോഷൻ ലഭിച്ച പ്രഥമാദ്ധ്യാപകർക്ക് ശമ്പള സ്കെയിൽ അനുവദിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് അദ്ധ്യാപക നിയമനാംഗീകാരം വൈകിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. ജില്ലാ സെക്രട്ടറി ബി.സജീവ്, ജില്ലാ പ്രസിഡന്റ് എസ്.സന്തോഷ് കുമാർ, സംസ്ഥാന എക്സി. അംഗങ്ങളായ ജി.കെ.ഹരികുമാർ, ടി.കെ.മഹേഷ്, മീഡിയ കൺവീനർ വി.അർച്ചനാദേവി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |