തൃശൂർ: ഖരദ്രാവക മാലിന്യ സംസ്‌കരണത്തിൽ സുസ്ഥിരമാതൃകകൾ വികസിപ്പിക്കുന്നതിന് സാങ്കേതിക വിദഗ്ദ്ധരുടെ സാന്നിദ്ധ്യം അനിവാര്യമെന്ന് തൃശൂർ കിലയിൽ നടന്ന മാലിന്യമുക്തം പദ്ധതിയുടെ ത്രിദിന സമ്മേളനം. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ പദ്ധതി രൂപീകരണം മുതൽ എൻജിനിയർമാരുടെ സേവനം ലഭ്യമാക്കാൻ ശ്രദ്ധിക്കണമെന്നും ധാരണയായി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യുവാക്കളായ പ്രൊഫഷണലുകളുടെ സഹായം ഇക്കാര്യത്തിൽ തേടാനും തീരുമാനിച്ചു.
സർക്കാർ സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെ സഹകരണത്തോടെയും മാലിന്യസംസ്‌കരണ പ്രശ്‌നം ഫലപ്രദമായി പരിഹരിക്കാനാകുമെന്ന് പരിപാടിയിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിച്ച അഡി. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പറഞ്ഞു.
മാലിന്യ നിർമാർജനത്തിനായുള്ള പരിപാടികൾ നേരത്തെ ആരംഭിക്കേണ്ടതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനിയർ കെ.ജി. സന്ദീപ് പറഞ്ഞു. കില അസി. ഡയറക്ടർ ഡോ. കെ.പി.എൻ. അമൃത, ശുചിത്വമിഷൻ ഡയറക്ടർ ജ്യോതിഷ് ചന്ദ്രൻ ജി. എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |