കണ്ണൂർ: അടിയന്തരമായി പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്നും കേരളത്തിലെ ക്യാമ്പസുകളിൽ സംഘടനാ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദു ജോസഫ് പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് നട ത്തിയ വിദ്യാർത്ഥി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പ്രണോയ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ആർ ചന്ദ്രകാന്ത്, സി ജസ്വന്ത് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി.എ.ഇസ്മയിൽ സ്വാഗതവും അശ്വതി കൃഷ്ണ നന്ദിയും പറഞ്ഞു.നേതാക്കളായ അനിൽ ചന്ദ്രൻ, സാരംഗ് ദിനേശ്, വി അമീഷ, യദു കൃഷ്ണ, എൻ അശ്വിനി, കെ.ആദർശ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |