അതുമ്പുംകുളം : ജനവാസ മേഖലയിൽ ഇറങ്ങി ആടിനെ കൊന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് ഇന്നലെയും കൂട് സ്ഥാപിച്ചില്ല. തുടർന്ന് വനം വകുപ്പിനെതിരെ പ്രദേശവാസികൾ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കടുവാഭീതി നിലനിൽക്കുന്നതിനാൽ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ജനം ഭയക്കുകയാണ്. സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ വനം വകുപ്പ് മന്ത്രിക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു.
വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് കോന്നി അതുമ്പുംകുളം വരിക്കാഞ്ഞിലി കിടങ്ങിൽ വീട്ടിൽ രതീഷിന്റെ (അനിൽ) ആടിനെ കടുവ കൊന്നത്. വീട്ടുകാർ കടുവയെ കാണുകയും വനംവകുപ്പ് ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആടിന്റെ കഴുത്തിലാണ് കടിയേറ്റിരുന്നത്. കടുവയുടെ പല്ലുകൾ ആഴത്തിൽ പതിഞ്ഞിട്ടില്ലാത്തതിനാൽ പ്രായാധിക്യമുള്ള കടുവയാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ റാന്നിയിൽ ഇറങ്ങിയ കടുവയാണ് ഇതെന്നും സംശയമുണ്ട്. അഞ്ച് വർഷത്തിനിടെ രണ്ടുപേർ മലയോര മേഖലയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കടുവ വീണ്ടും എത്തുമെന്ന ഭീതിയെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |