ചേലക്കര: പട്ടികജാതി വികസന വകുപ്പിന്റെ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനെർട്ട് മുഖേന നടപ്പിലാക്കിയ ഹരിത വരുമാന പദ്ധതിയുടെ സംസ്ഥാനതല പൂർത്തീകരണ പ്രഖ്യാപനം 17ന് ചേലക്കരയിൽ നടക്കും. പട്ടികജാതി കുടുംബങ്ങളിൽ സൗരോർജ പദ്ധതികൾ എത്തിക്കുകയെന്ന ലക്ഷ്യം നിറവേറ്റുന്നതിനായി പട്ടികജാതി വികസന വകുപ്പ് അനെർട്ടിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. രാവിലെ 11ന് തോന്നൂർക്കരയിൽ ചേരുന്ന സമ്മേളനം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. പട്ടികജാതി വികസന വകുപ്പാണ്. 4.13 കോടി രൂപ വകയിരുത്തി പദ്ധതി ആവിഷ്‌കരിച്ച് അനർട്ട് വഴി നടപ്പാക്കിയത്. എല്ലായിടത്തും 1 കിലോവാട്ട് പദ്ധതി നടപ്പിലാക്കുമ്പോൾ പട്ടികജാതി വികസന വകുപ്പ് അനർട്ടിലൂടെ നടപ്പാക്കുന്ന പദ്ധതിക്ക് മൂന്ന് കിലോവാട്ട് ശേഷിയുണ്ട്. പദ്ധതി സ്ഥാപിക്കുന്നതുവഴി കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതിയും അധികവരുമാനവും ലഭിക്കും.
പ്രയോജനം 42 കുടുംബങ്ങൾക്ക്
ചേലക്കര നിയോജക മണ്ഡലത്തിലെ രാമൻ കണ്ടത്ത്, കുറ്റിക്കാട്, ഏഴരക്കുന്ന്, അടാട്ട് കുന്ന് തുടങ്ങി എട്ട് കോളനികളിൽ നിന്നായി 42 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |