കുറ്റ്യാടി: കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിൽ പ്രസവചികിത്സ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പൊതുജനാരോഗ്യ സംരക്ഷണ കൺവെൻഷൻ ഇന്ന് നടക്കും. എം.ഐ.യു.പി.സ്കൂളിൽ വൈകിട്ട് 4 ന് നടക്കുന്ന പരിപാടി പരിസ്ഥിതിപ്രവർത്തകനും സാഹിത്യകാരനുമായ മൊയ്തു കണ്ണങ്കോടൻ ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി കുറ്റ്യാടി മേഖലാ കമ്മിറ്റി സെക്രട്ടറി വി.കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷനാകും. ആരോഗ്യ പ്രവർത്തകൻ ഡി.സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. ജനകീയ പ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി എൻ.കെ.ബിജു, ഡോ.ജ്യോതിരാജ്, ടി.മമ്മൂട്ടി, എൻ.സി.നാരായണി, മോഹൻ ദാസ് കായക്കൊടി ,മുഹമ്മദ് സാദിഖ്, ,കെ.ബാബുരാജ്, തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |