കൊട്ടാരക്കര: ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിൽ ഓങ്കോളജിസ്റ്റിനെ നിയമിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ ഇ.എസ്.ഐ ആനുകൂല്യമുള്ള കാൻസർ രോഗികൾ പ്രധാനമായും ആശ്രയിക്കുന്നത് ഇവിടെയാണ്. എന്നാൽ ഓങ്കോളജി ഡോക്ടർ ഇല്ലാത്തതിനാൽ കീമോ തൊറാപ്പിക്ക് തിരുവനന്തപുരം ആർ.സി.സിയിൽ വാഹനം വിളിച്ച് പോകേണ്ട സ്ഥിതിയാണ്. നിലവിലുണ്ടായിരുന്ന ഡോക്ടറെ കരാർ അടിസ്ഥാനത്തിലാണ് നിയമിച്ചിരുന്നത്. കരാർ നീട്ടിക്കൊടുക്കാത്തതിനാൽ ഡോക്ടർ ഇല്ലാത്ത അവസ്ഥയാണ്. ഇത്രയധികം രോഗികൾ ആശ്രയിക്കുന്ന സ്ഥാപനത്തിൽ സ്ഥിരമായി ഓങ്കോജസ്റ്റിനെ നിമിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, തൊഴിൽ മന്ത്രി എന്നിവർക്ക് നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |