പൊന്നാനി: വിവാഹ തട്ടിപ്പ് വീരൻ ആലപ്പുഴ കോമല്ലൂർ സ്വദേശി ഉണ്ണികൃഷ്ണനെ ( 60 ) വയനാട്ടിലെ പുൽപ്പള്ളിയിൽ നിന്നും പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനിയിൽ രണ്ട് വിവാഹം കഴിച്ച് കുടുംബത്തെ ഉപേക്ഷിച്ച് മുങ്ങിയ ആലപ്പുഴ കോമല്ലൂർ സ്വദേശി ഉണ്ണിക്കൃഷ്ണൻ എന്ന കല്യാണ രാമൻ ഉണ്ണിയെ ആണ് അറസ്റ്റ് ചെയ്തത്.
വയനാട്ടിൽ മുഹമ്മദ് എന്ന പേരിൽ മുസ്ലിം യുവതിയെ വിവാഹം കഴിച്ച് താമസിച്ച് വരവേ ചൊവ്വാഴ്ച രാത്രി പൊന്നാനി ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂർ,എസ്.ഐ നവീൻ ഷാജ്, എ.എസ്.ഐ പ്രവീൺ കുമാർ, സീനിയർ സി.പി.ഒ. പ്രിയ, സി.പി.ഒ. നാസർ എന്നിവരടങ്ങിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ആലപ്പുഴയിലും വിവാഹം കഴിച്ച് കുടുംബത്തെ ഉപേക്ഷിച്ച് കടന്നു കളഞ്ഞിരുന്നു. നാല് വിവാഹത്തിലായി ഏഴ് മക്കളുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ യുവതികളെ വഞ്ചിച്ചിട്ടണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |