ന്യൂഡൽഹി: ലോംഗ് ജമ്പ് താരം അഞ്ജു ബോബി ജോർജ് ബി.ജെ.പിയിൽ ചേർന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ബംഗളൂരുവിലെ ജയനഗറിലെ ചടങ്ങിലേക്ക് അഞ്ജു വന്നത് അക്കാദമിയെപ്പറ്റി സംസാരിക്കാൻ തന്നെ കാണാനാണെന്നും മന്ത്രി വ്യക്തമാക്കി.
' അന്ന് വേദിയിൽ വന്ന എല്ലാവരെയും പതാക നൽകിയാണ് സ്വീകരിച്ചത്. എന്നോട് സംസാരിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് അഞ്ജു വേദിയിൽത്തന്നെ ഇരുന്നത്. അല്ലാതെ ബി.ജെ.പി അംഗത്വമെടുത്തിട്ടില്ല'- മന്ത്രി പറഞ്ഞു. അഞ്ജു ബോബി ജോർജ് ബി.ജെ.പിയിൽ ചേർന്നെന്ന് നേരത്തെ ദേശീയ വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു.
ബി.ജെ.പിയിൽ ചേർന്നെന്ന പ്രചരണം തെറ്റാണെന്ന് അഞ്ജു ബോബി ജോർജ് വ്യക്തമാക്കിയിരുന്നു. കുടുംബ സുഹൃത്തായ കേന്ദ്രസഹ മന്ത്രി വി.മുരളീധരനെ കാണാൻ വേണ്ടി പോയതാണെന്നും ഈ സമയത്ത് ബി.ജെ.പി പതാക നൽകി സ്വീകരിച്ചതാണെന്നും കഴിഞ്ഞ ദിവസം അഞ്ജു പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |