
ബാലി : ഒരോവറിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറെന്ന റെക്കാഡ് ഇനി ഇന്തോനേഷ്യക്കാരനായ ഗെഡെ പ്രിയന്ദനയ്ക്ക് സ്വന്തം.കംബോഡിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ 16–ാം ഓവറിൽ അഞ്ചുവിക്കറ്റുകൾ പ്രിയന്ദന വീഴ്ത്തിയത്. ഒരോവറിൽ നാല് വിക്കറ്റ് വീതം വീഴ്ത്തിയ ലസിത് മലിംഗ, റാഷിദ് ഖാൻ, ജയ്സൻ ഹോൾഡർ തുടങ്ങിയവരുടെ റെക്കാഡാണ് പാർട്ട് ടൈം ബൗളറും ഓപ്പണിംഗ് ബാറ്ററുമായ പ്രിയന്ദന തകർത്തത്.
ഓവർ ആരംഭിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന നിലയിലായിരുന്നു കംബോഡിയ. ആദ്യ മൂന്നു പന്തുകളിൽ തന്നെ കംബോഡിയൻ ബാറ്റർമാരായ ഷാ അബ്രാർ ഹുസൈൻ (37), നിർമൽജിത് സിംഗ് (0), ചന്തൂൺ രത്തനാക് (0) എന്നിവരെ പുറത്താക്കി ഗെഡെ പ്രിയന്ദന ഹാട്രിക് പൂർത്തിയാക്കി.നാലാം പന്ത് ഡോട്ട് ബാളായി. അഞ്ചാം പന്തിൽ മോംഗ്ദാര സോക്കിനെയും (0) ആറാം പന്തിൽ പെൽ വന്നക്കിനെയും (0) പുറത്താക്കിയതോടെ കംബോഡിയ 107 റൺസിന് ആൾഔട്ടായി. ഇന്തോനേഷ്യയ്ക്ക് 60 റൺസിന്റെ മിന്നും ജയവും സ്വന്തമായി.
മത്സരത്തിൽ ആകെ ഒരോവർ മാത്രമാണ് പ്രിയന്ദന എറിഞ്ഞത്. ഒരു റൺ മാത്രം വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് നേട്ടം. ആറാം പന്ത് വൈഡ് ആയതോടെയാണ് ഒരു എക്സ്ട്രാ റൺ പിറന്നത്. വിക്കറ്റ്, വിക്കറ്റ്,വിക്കറ്റ്,0,1വൈഡ്,വിക്കറ്റ് എന്നിങ്ങനെയാണ് പ്രിയന്ദനയുടെ ബൗളിംഗ് ഫിഗർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |