ആനപ്രേമികൾക്ക് എക്കാലത്തും പ്രയിപ്പെട്ടവയാണ് പുതുപ്പള്ളിയിലെ ആനകൾ. സാമാന്യം നല്ല ശരീരവും മുഖവിരിവുമാണ് ഈ ആനകളുടെ പ്രത്യേകത. പുതുപ്പള്ളി വഴി കേരളം കണ്ട ബഹുഭൂരിപക്ഷം മിടുക്കന്മാരും ഈ ഗണത്തിൽ പെട്ടവർ തന്നെയാണ് എന്ന് ഒന്ന് ശ്രദ്ധിച്ചാൽ മനസിലാവും. കോട്ടയത്തിന്റെ അഭിമാന താരങ്ങളായ കേശവനെയും സാധുവിനെയും മഹാദേവനേയും അറിയാത്ത ആനപ്രേമികൾ ചുരുക്കമാണ്.
ഒരുപാട് ഗജകേസരികളെ നമുക്ക് സമ്മാനിച്ച പുതുപ്പള്ളി പാപ്പാലപ്പറമ്പുകാരൻ പോത്തൻവർഗീസ് അച്ചായൻ ആസാം കാടുകളിൽ നിന്നും കണ്ടെത്തിയ മറ്റൊരു മാണിക്യം. പൂരപ്പറമ്പുകള്‍ മാത്രമല്ല, സിനിമ - സീരിയൽ രംഗത്തും സാന്നിദ്ധ്യമറിയിച്ചിട്ടുള്ള സാധു എന്ന ആനയെ പറ്റിയാണ് ഇന്ന് കൗമുദി ടിവി ആനക്കാര്യത്തിൽ പറയുന്നത്. നാട്ടു ഭാഷയിൽ പറഞ്ഞാൽ കണ്ടാൽ തന്നെ "ഇവൻ നല്ല വകയുള്ള വീട്ടിലെ പയ്യനാണ് "എന്ന് ആരും പറഞ്ഞു പോകുന്ന സാധുവിന്റെ വിശേഷങ്ങൾ അറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |