SignIn
Kerala Kaumudi Online
Saturday, 27 July 2024 11.56 AM IST

ഉമ്മൻചാണ്ടിക്കും വക്കത്തിനും ആദരാഞ്ജലി അർപ്പിച്ച് സഭ

oommen-chandy

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ നിയമസഭാ സ്പീക്കർ വക്കം പുരുഷോത്തമനും ആദരാഞ്ജലി അർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് ഇന്നലെ തുടക്കമായി. സ്പീക്കർ എ.എൻ.ഷംസീറും മുഖ്യമന്ത്രിപിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വിവിധ കക്ഷി നേതാക്കളും അനുസ്മരണ പ്രസംഗങ്ങൾ നടത്തി.ഒരു മണിക്കൂർ 40 മിനിട്ട് നീണ്ട ചരമോപചാര ചടങ്ങുകൾക്കു ശേഷം ഇന്നലത്തെ സമ്മേളനം പിരിഞ്ഞു.

ഉമ്മൻചാണ്ടിയുടെ വേർപാടോടെ കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ് അവസാനിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഏഴര പതിറ്റാണ്ടോളം നീണ്ടുനിന്ന വക്കത്തിന്റെ രാഷ്ട്രീയജീവിതം പൊതുപ്രവർത്തകർക്ക് മികച്ച പാഠമാണ്.ഉമ്മൻചാണ്ടിയുടെ സവിശേഷതകൾ പലതും കാലത്തെ അതിജീവിച്ചു നിലനിൽക്കും.ഒരേ മണ്ഡലത്തിൽ 12 തിരഞ്ഞെടുപ്പുകളിൽ ഒരിക്കലും പരാജയപ്പെടാതിരിക്കുക, 53 വർഷം നിയമസഭാ സാമാജികനായി തുടരുക ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവമാണ്.

.അഭിഭാഷക വൃത്തിയിൽ പേരും പെരുമയും കൈവരിച്ച വക്കം പുരുഷോത്തമൻ ജനസേവനത്തിനാണ് വില കൽപ്പിച്ചതെന്ന് പിണറായി അനുസ്മമരിച്ചു. വക്കത്തിന്റെ ജീവിതം ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു.

സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങളിൽ, സവിശേഷമായ സ്ഥാനമുള്ള നാടാണ് വക്കം. ജനാധിപത്യപ്രക്രിയയുടെ ഒട്ടുമിക്ക തലങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട് വക്കംപുരുഷോത്തമൻ. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള ജനപ്രതിനിധി സഭകളിൽ അദ്ദേഹം അംഗമായിട്ടുണ്ട്. ധനകാര്യം, ആരോഗ്യം, എക്‌സൈസ്, തൊഴിൽ, കൃഷി, ടൂറിസം തുടങ്ങി സുപ്രധാനമായ പല വകുപ്പുകളും മന്ത്രിയെന്ന നിലയ്ക്ക് അവധാനതയോടെ കൈകാര്യം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 വി​കാ​രം​ ​തു​ളു​മ്പു​ന്ന​ ​ഓ​ർ​മ്മ​കൾ അ​ല​യ​ടി​ച്ച​ ​ച​ര​മോ​പ​ചാ​രം

​വി​കാ​രം​ ​തു​ളു​മ്പു​ന്ന​ ​ഓ​ർ​മ​ക​ൾ​ ​അ​യ​വി​റ​ക്കി​യും​ ​ക​ക്ഷി​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​കാ​ലു​ഷ്യം​ ​പു​ര​ട്ടാ​തെ​യു​മാ​യി​രു​ന്നു​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​യും​ ​മു​ൻ​സ്പീ​ക്ക​ർ​ ​വ​ക്കം​പു​രു​ഷോ​ത്ത​മ​ന്റെ​യും​ ​അ​നു​സ്മ​ര​ണ​ ​ച​ട​ങ്ങി​ൽ​ ​വി​വി​ധ​ ​ക​ക്ഷി​നേ​താ​ക്ക​ൾ​ ​സം​സാ​രി​ച്ച​ത്.
ജ​ന​ങ്ങ​ളു​ടെ​ ​ചെ​റി​യ​ ​കാ​ര്യ​ങ്ങ​ളെ​പ്പോ​ലും​ ​വ​ലി​യ​ ​കാ​ര്യ​ങ്ങ​ളാ​യി​ ​ക​ണ്ട​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​ണ് ​ഉ​മ്മ​ൻ​ചാ​ണ്ടി​യെ​ന്ന് ​സി.​പി.​ഐ​ ​നി​യ​മ​സ​ഭാ​ ​ക​ക്ഷി​ ​നേ​താ​വ് ​ഇ.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​അ​നു​സ്മ​രി​ച്ചു.​ ​സ്പീ​ക്ക​റെ​ന്ന​ ​നി​ല​യി​ൽ​ ​ക​ർ​ക്ക​ശ​കാ​ര​നാ​യി​രു​ന്നു​ ​വ​ക്കം​ ​പു​രു​ഷോ​ത്ത​മ​നെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ഏ​റെ​ ​വ്യ​ത്യ​സ്ത​ത​ക​ൾ​ ​നി​റ​ഞ്ഞ​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​ ​പൊ​തു​ജീ​വി​തം​ ​ഒ​രു​ ​കാ​ല​ഘ​ട്ട​ത്തി​ന്റെ​ ​പ്ര​തി​ഭാ​സ​മാ​യി​രു​ന്നു​വെ​ന്ന്പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​ബു​ദ്ധി​മാ​നും​ ​ക​ർ​ക്ക​ശ​ക്കാ​ര​നു​മാ​യ​ ​ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു​ ​വ​ക്കം​ ​പു​രു​ഷോ​ത്ത​മ​നെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
ത്യാ​ഗ​സ​ന്ന​ദ്ധ​നാ​യ​ ​നേ​താ​വും​ ​ജ​ന​കീ​യ​നാ​യ​ ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യി​രു​ന്നു​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യെ​ന്ന് ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ​ ​പ​റ​ഞ്ഞു..​ ​സ്പീ​ക്ക​റാ​യി​ ​ക​ഴി​ഞ്ഞാ​ൽ​ ​രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന​ ​വ​ക്കം​ ​പു​രു​ഷോ​ത്ത​മ​ന്റെ​ ​നി​ല​പാ​ട് ​ത​ന്നെ​ ​ആ​ക​ർ​ഷി​ച്ചി​രു​ന്ന​താ​യും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
കാ​രു​ണ്യം​ ​വ​ഴി​ഞ്ഞൊ​ഴു​കു​ന്ന​ ​ഹൃ​ദ​യ​ത്തി​നു​ട​മ​യാ​യി​രു​ന്നു​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടേ​തെ​ന്നും​ ​വി​സ്മ​രി​ക്കാ​നാ​വാ​ത്ത​ ​സേ​വ​ന​ങ്ങ​ൾ​ ​ന​ൽ​കി​യ​ ​ഭ​ര​ണ​ക​ർ​ത്താ​വാ​യി​രു​ന്നു​ ​വ​ക്കം​ ​പു​രു​ഷോ​ത്ത​മ​നെ​ന്നും​ ​പി.​ജെ.​ജോ​സ​ഫ് ​ചൂ​ണ്ടി​ക്കാ​ട്ടി.​വി​വി​ധ​ ​ക​ക്ഷി​ ​നേ​താ​ക്ക​ളാ​യ​ ​മാ​ത്യു.​ടി.​തോ​മ​സ്,​ ​അ​നൂ​പ് ​ജേ​ക്ക​ബ്,​ ​തോ​മ​സ്.​കെ.​തോ​മ​സ്,​ ​കെ.​കെ.​ര​മ,​ ​മ​ന്ത്രി​മാ​രാ​യ​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ,​ ​ആ​ന്റ​ണി​രാ​ജു,​ ​കോ​വൂ​ർ​ ​കു​ഞ്ഞു​മോ​ൻ,​ ​മാ​ണി.​സി.​കാ​പ്പ​ൻ​ ​തു​ട​ങ്ങി​യ​വ​രും​ ​സം​സാ​രി​ച്ചു.

 ഉ​മ്മ​ൻ​ചാ​ണ്ടിപാഠ പു​സ്ത​കം​:​ ​സ്പീ​ക്കർ

രാ​ഷ്ട്രീ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​പൊ​തു​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കുംപാ​ഠ​പു​സ്ത​ക​മാ​യി​രു​ന്നു​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യെ​ന്ന് ​ച​ര​മോ​പ​ചാ​ര​ ​പ്ര​സം​ഗ​ത്തി​ൽ​ ​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ഷം​സീ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി.
മു​ഖ്യ​മ​ന്ത്രി,​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​തു​ട​ങ്ങി​യ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച് ​കേ​ര​ള​ത്തി​ൽ​ ​ജ​നാ​ധി​പ​ത്യ​ ​പ്ര​ക്രി​യ​യെ​ ​മു​ന്നോ​ട്ട് ​കൊ​ണ്ടു​പോ​കു​ന്ന​തി​ൽ​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​വ​ലി​യ​ ​പ​ങ്ക് ​വ​ഹി​ച്ചു.​ ​രാ​ഷ്ട്രീ​യ​ ​ജീ​വി​ത​ത്തി​ലെ​ ​ഏ​ത് ​പ്ര​തി​സ​ന്ധി​ ​ഘ​ട്ട​ത്തി​ലും​ ​അ​ത് ​നേ​രി​ടാ​നു​ള്ള​ ​മ​ന​ക്ക​രു​ത്തും​ ​ത​ന്റേ​ട​വും​ ​അ​ദ്ദേ​ഹം​ ​കാ​ട്ടി.​ചെ​യ്യു​ന്ന​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​സ്വ​ന്തം​ ​മ​ന​സാ​ക്ഷി​യെ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന​ ​നി​ർ​ബ​ന്ധം​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ക്കു​ണ്ടാ​യി​രു​ന്നു.​ ​കു​റ്റ​ബോ​ധ​മി​ല്ലാ​തെ​ ​മു​ന്നോ​ട്ടു​പോ​കാ​ൻ​ ​ആ​ ​രീ​തി​ ​സ​ഹാ​യി​ച്ചി​ട്ടു​ണ്ടാ​ക​ണം.​ ​ജ​ന​ക്കു​ട്ട​ത്തെ​ ​ആ​ക​ർ​ഷി​ക്കു​ന്ന​ ​വ​ലി​യ​ ​പ്രാ​സം​ഗി​ക​ന​ല്ലാ​യി​രു​ന്നെ​ങ്കി​ലും​ ​ജ​ന​ങ്ങ​ളെ​ ​കൈ​യ്യി​ലെ​ടു​ക്കാ​നു​ള്ള​ ​രാ​ഷ്ട്രീ​യ​ ​സാ​മ​ർ​ത്ഥ്യം​ ​നി​ര​ന്ത​രം​ ​പ്ര​യോ​ഗി​ച്ചു.​ ​ജ​ന​സ​മ്പ​ർ​ക്ക​ ​പ​രി​പാ​ടി​ ​പോ​ലു​ള്ള​വ​യി​ലൂ​ടെ​ ​ജ​ന​ങ്ങ​ളി​ലാ​ണ് ​താ​ൻ​ ​ജീ​വി​ക്കു​ന്ന​തെ​ന്ന് ​അ​ദ്ദേ​ഹം​ ​പൊ​തു​സ​മൂ​ഹ​ത്തെ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തി.​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​ ​വേ​ർ​പാ​ടോ​ടെ​ ​കേ​ര​ള​ ​രാ​ഷ്ട്രീ​യ​ത്തി​ലെ​ ​ഒ​രു​ ​സു​പ്ര​ധാ​ന​ ​ഏ​ടാ​ണ് ​അ​വ​സാ​നി​ക്കു​ന്ന​ത്-​ ​സ്പീ​ക്ക​ർ​ ​പ​റ​ഞ്ഞു.

 വ​ക്ക​ത്തി​ന്റേ​ത് ​മി​ക​വാ​ർ​ന്ന ഭ​ര​ണ​ ​പാ​ട​വം​:​ ​സ്പീ​ക്കർ

ത​നി​ക്ക് ​ശ​രി​യെ​ന്നു​ ​തോ​ന്നു​ന്ന​ ​നി​ല​പാ​ടു​ക​ളി​ൽ​ ​ഉ​റ​ച്ചു​ ​നി​ന്ന​ ​ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു​ ​വ​ക്കം​ ​പു​ഷോ​ത്ത​മ​നെ​ന്ന് ​നി​യ​മ​സ​ഭ​യി​ൽ​ ​ച​ര​മോ​പ​ചാ​ര​ ​പ്ര​സം​ഗ​ത്തി​ൽ​ ​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ഷം​സീ​ർ​ ​പ​റ​ഞ്ഞു.
ഏ​ത് ​പ​ദ​വി​യി​ലി​രു​ന്ന​പ്പോ​ഴും​ ​മി​ക​വാ​ർ​ന്ന​ ​ഭ​ര​ണ​പാ​ട​വം​ ​അ​ദ്ദേ​ഹം​ ​മു​ന്നോ​ട്ടു​ ​വ​ച്ചു.​ ​ക​ണി​ശ​ക്കാ​ര​നെ​ന്നു​ള്ള​ ​നി​ല​യി​ൽ​ ​ത​നി​ക്ക് ​ശ​രി​യെ​ന്ന് ​തോ​ന്നു​ന്ന​ ​നി​ല​പാ​ടു​ക​ൾ​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു.​ ​കൃ​ത്യ​നി​ഷ്ഠ​ ​പാ​ലി​ക്കാ​ൻ​ ​ഏ​വ​രേ​യും​ ​സ​ജ്ജ​രാ​ക്കി.​ ​വി​വാ​ദ​ങ്ങ​ളെ​ ​വ​ക​വ​യ്ക്കാ​തെ​ ​ത​ന്റെ​ ​തീ​രു​മാ​ന​ങ്ങ​ളി​ൽ​ ​ഉ​റ​ച്ചു​ ​നി​ന്നു.​ ​മ​ന്ത്രി​ ​പ​ദ​ത്തി​ലി​രു​ന്ന​ ​വേ​ള​യി​ൽ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​ക​സ​ന​ത്തി​നു​ ​വേ​ണ്ടി​യു​ള്ള​ ​വീ​ക്ഷ​ണ​മാ​ണ് ​അ​ദ്ദേ​ഹം​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​ത്.​ ​പാ​ർ​ല​മെ​ന്റി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​പൊ​തു​വാ​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​കേ​ന്ദ്ര​ ​ശ്ര​ദ്ധ​യി​ലേ​ക്ക് ​കൊ​ണ്ടു​വ​രു​ന്ന​തി​നും​ ​അ​ദ്ദേ​ഹ​ത്തി​ന് ​സാ​ധി​ച്ചു​ .
നി​യ​മ​ത്തി​ലും​ ​നി​യ​മ​സ​ഭാ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലു​മു​ള്ള​ ​അ​ഗാ​ധ​മാ​യ​ ​പാ​ണ്ഡി​ത്യം​ ​വ​ക്കം​ ​വേ​ണ്ട​വി​ധം​ ​പ്ര​യോ​ഗി​ച്ചു.​ ​തൊ​ഴി​ൽ​ ​മ​ന്ത്രി​യാ​യി​രി​ക്കെ​ ​രൂ​പം​ ​ന​ൽ​കി​യ​ ​ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബി​ല്ലും​ ​ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബി​ല്ലും​ ​സം​സ്ഥാ​ന​ ​തൊ​ഴി​ൽ​ ​ച​രി​ത്ര​ത്തി​ലെ​ ​നാ​ഴി​ക​ക്ക​ല്ലു​ക​ളാ​ണ്.​ ​ടൂ​റി​സം​ ​വ​കു​പ്പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഓ​ണം​ ​വാ​രാ​ഘോ​ഷ​ത്തി​ന് ​തു​ട​ക്കം​ ​കു​റി​ച്ച​തും​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ൾ​ ​റ​ഫ​ൽ​ ​ആ​ശു​പ​ത്രി​ക​ളാ​ക്കി​ ​മാ​റ്റി​യ​തും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഭ​ര​ണ​ ​മി​ക​വാ​ണെ​ന്ന് ​സ്പീ​ക്ക​ർ​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OOMMEN CHANDY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.