കരുനാഗപ്പള്ളി: പടനായർകുളങ്ങര മേജർ ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ പരിസരത്ത് കഴിഞ്ഞ 25 വർഷമായി കഴിയുന്ന സുകുമാരപിള്ള ഭക്തരിൽ നിന്ന് സമാഹരിച്ച 2,14710രൂപ മാസങ്ങൾക്ക് മുമ്പ് മോഷണം പോയിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയും നഷ്ടപ്പെട്ട തുക കണ്ടെത്തുകയും ചെയ്തു. കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന സുകുമാരപിള്ളയുടെ അപേക്ഷ കോടതി സ്വീകരിച്ചു. ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി ആർ.മുരളിയുടെ പേരിൽ രൂപയുടെ ചെക്ക് കോടതി നൽകി. കഴിഞ്ഞ ദിവസം പണം മുരളി ക്ഷേത്രോപദേശക സമിതി ഭാരവാഹികളുടെ സാന്നിധ്യത്തിൽ സുകുമാരപിള്ളക്ക് കൈമാറി. ഉപദേശകസമിതി ,പ്രസിഡന്റ് എം.ബി.ഗിരീഷ്‌കുമാർ, വൈസ് പ്രസിഡന്റ് ജഗൻദേവ്, കമ്മിറ്റി അംഗങ്ങളായ എസ്.ഗിരീഷ്‌കുമാർ ,രമേശ്ബാബു ,പി.ഗിരീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |