തിരുവനന്തപുരം: വാക്‌സിനേഷൻ ഉറപ്പാക്കാനുള്ള മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ഒന്നാംഘട്ടത്തിൽ 75 ശതമാനം കുട്ടികൾക്കും 98 ശതമാനം ഗർഭിണികൾക്കും വാക്സിൻ നൽകി. 18,744 ഗർഭിണികളും 5 വയസ് വരെയുളള 1,16,589 കുട്ടികളുമാണ് പൂർണമായോ ഭാഗികമായോ വാക്‌സിൻ എടുക്കാനുണ്ടായിരുന്നത്. അതിൽ 18,389 ഗർഭിണികൾക്കും 87,359 കുട്ടികൾക്കുമാണ് വാക്സിൻ നൽകിയത്. അസൗകര്യം കാരണം വാക്സിൻ എടുക്കാത്തവർക്ക് നിശ്ചിത ദിവസങ്ങളിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ എടുക്കാം.
പരിശീലനം ലഭിച്ച 4171 ജെ.പി.എച്ച്.എൻമാരാണ് വാക്സിൻ നൽകിയത്. 10,567 സെഷനുകളായാണ് വാക്സിൻ നൽകിയത്. മെഡിക്കൽ ടീം വീടുകൾ സന്ദർശിച്ചും അവബോധം നൽകി. രണ്ടാം ഘട്ടം സെപ്തംബർ 11 മുതൽ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബർ 9 മുതൽ 14 വരെയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |