കൗമാരക്കാരായ നമ്മുടെ കുഞ്ഞുങ്ങളിൽ ചിലരെങ്കിലും ലഹരിയുടെ നീരാളിപ്പിടിത്തത്തിൽ അകപ്പെട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിയേണ്ടതാണ്. അനുസരണക്കേടിൽ തുടങ്ങി സാമൂഹ്യവിരുദ്ധ പ്രവണത, കൂട്ടം കൂടിയുള്ള കുറ്രകൃത്യങ്ങൾ, ലൈംഗിക വൈകൃതങ്ങൾ, പഠനവൈകല്യം എന്നിവ ഇത്തരക്കാരിൽ കണ്ടുവരുന്നു. മാനസിക രോഗാവസ്ഥയിലേക്കുപോലും ലഹരി കുട്ടികളെ എത്തിക്കുന്നു.ചില സ്വഭാവ വ്യതിയാനങ്ങളും (ഹൈപ്പർ ആക്ടിവിറ്രി, അമിത ദേഷ്യം, ദുശാഠ്യം, എടുത്തുചാട്ടം) ജനിതക കാരണങ്ങളും കുട്ടികളെ ലഹരിയിലേക്ക് എത്തിക്കാം. കൂടാതെ ചെറു പ്രായത്തിൽ അവഗണിക്കപ്പെടുന്നവർ, ശാരീരികവും മാനസികവും ലൈംഗികവുമായി ദുരുപയോഗം ചെയ്യപ്പെട്ടവർ തുടങ്ങിയവരിലും ലഹരി ഉപയോഗ സാദ്ധ്യത വളരെ കൂടുതലാണ്.
ഈ പ്രായത്തിൽ ബുദ്ധിയെക്കാൾ കൂടുതൽ കുട്ടികളെ നയിക്കുന്നത് വികാരങ്ങളാണ്. ദൃശ്യമാദ്ധ്യമങ്ങളിൽ കാണുന്ന നായക കഥാപാത്രങ്ങൾ ലഹരി ഉപയോഗിക്കുന്നവരായാൽ കുട്ടികൾ അത് അനുകരിക്കുക സ്വാഭാവികം. മിക്കവാറും കൂട്ടുകാരുടെ സമ്മർദ്ദത്തിലാണ് ആദ്യ ലഹരി ഉപയോഗം. എന്നാൽ സ്നേഹവുംരുതലും ഏറ്റുവളരുന്ന കുട്ടികളിൽ ഇത്തരം സ്വഭാവ വൈകൃതങ്ങൾ കുറവാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
കുട്ടികളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് എങ്ങനെ തടയിടാം എന്നത് പ്രധാനമാണ്. ലഹരി ഉപയോഗം കൗമാരകാലത്തേ തുടങ്ങുന്നതുകൊണ്ട് പ്രതിരോധ ശ്രമങ്ങളും ആരംഭിക്കേണ്ടിയിരിക്കുന്നു. ബോധവത്കരണ പരിപാടികളാണ് ഇതിൽ പ്രധാനം. കുട്ടികളിൽ സ്വഭാവ വ്യതിയാനങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് അദ്ധ്യാപകരും മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരം കുട്ടികളെ മനോരോഗ വിദഗ്ദ്ധന്റെ അടുത്ത് എത്തിക്കേണ്ടത് അത്യാവശ്യമാണ്.
ഡോ. എൽസി ഉമ്മൻ (എം.ബി.ബി.എസ്, എം.ഡി)
കൺസൾട്ടന്റ് സൈക്കാട്രിസ്റ്ര്,
മെഡിക്കൽട്രസ്റ്റ് ആശുപത്രി, കൊച്ചി
info@medicaltrusthospital.org
0484 - 2358001
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |