
ന്യൂഡൽഹി: പാൻ കാർഡും ആധാറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച് പല തരത്തിലുള്ള വാർത്തകളാണ് പ്രചാരണത്തിലുള്ളത്. ഉപയോഗം തുടരാനായി പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി ജൂൺ 30നാണ് അവസാനിച്ചത്. ഇതിന് ശേഷം പാൻകാർഡുകൾ പ്രവർത്തനരഹിതമായവർക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു.
ആദായ നികുതി, ബാങ്ക് സേവനങ്ങൾ എന്നിങ്ങനെ സാധാരണയായി ചെയ്യാവുന്ന പല കാര്യങ്ങളിലും തടസം നേരിടാൻ ഇത് വഴിവെയ്ക്കും. എന്നാൽ ശമ്പളം കൃത്യമായി അക്കൗണ്ടിലെത്താൻ പ്രവർത്തനരഹിതമായ പാൻകാർഡ് തടസ്സമാകുമോ എന്ന ചോദ്യമുയർത്തുന്നവരുണ്ട്. പാൻ കാർഡ് പ്രവർത്തനരഹിതമാണെങ്കിലും ശമ്പളം അക്കൗണ്ടിലെത്തുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല. ബാങ്കിംഗ് സേവനങ്ങൾക്ക് ചിലപ്പോൾ അധികസമയവും ബുദ്ധിമുട്ടുകളും നേരിടുമെങ്കിലും ഇക്കാരണം കൊണ്ട് ശമ്പളം തടസ്സപ്പെടാൻ വഴിയില്ല.
അതേസമയം പ്രവർത്തനരഹിതമായ പാൻ കാർഡ് ഉള്ളവർക്കും ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അനുമതിയും നൽകിയിരുന്നു. രാജ്യത്ത് ആദായ നികുതി റിട്ടേൺ (ഐടിആർ) പിഴ കൂടാതെ സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31 നാണ് അവസാനിച്ചത് . പ്രവർത്തനരഹിതമായ പാൻ ഉള്ള വ്യക്തികൾക്കും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനും നികുതി അടയ്ക്കാനും സാധിച്ചിരുന്നു. എന്നാൽ ഐ.ടി.ആർ, ആധാർ ഒ.ടി.പി ഉപയോഗിച്ച് പരിശോധിക്കാൻ കഴിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |