മട്ടന്നൂർ: തേനിച്ച കൂട് ഇളകിയതിനെ തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിൽ കുടുങ്ങിയ യാത്രക്കാരുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ദിവസം കുവൈറ്റിൽ നിന്ന് കണ്ണൂരിലേക്ക് വന്ന ഗോ എയർ യാത്രക്കാരാണ് പുറത്തിറങ്ങാൻ കഴിയാതെ ഒരുമണിക്കൂറോളം വിമാനത്തിൽ കുടുങ്ങിയത്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് വീഡിയോ എടുത്തത്.വിമാനത്തിന് ചുറ്റും തേനീച്ചകൾ കൂട്ടമായി വലയം തീർക്കുകയായിരുന്നു. ഒടുവിൽ മഴ വന്നതോടെയാണ് തേനീച്ചകൾ പിൻവാങ്ങിയത്. എന്നാൽ മഴ കാരണം പിന്നെയും പതിനഞ്ച് മിനിട്ടോളം താമസിച്ചാണ് യാത്രക്കാർക്ക് പുറത്തിറങ്ങാനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |