ആലപ്പുഴ : ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആലപ്പുഴ - ധൻബാദ് എക്‌സ്‌പ്രസ് വഴിയുള്ള കഞ്ചാവ് കടത്ത് വീണ്ടും സജീവമായി. ബിസ്‌കറ്റ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്തിയ നാലുകിലോ കഞ്ചാവ് കഴിഞ്ഞ ദിവസം ധൻബാദ് എക്‌സ്പ്രസിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും ആർ.പി.എഫും ചേർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ജില്ലയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 25ൽ അധികം ട്രെയിനുകളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനകളിൽ 160 കിലോ കഞ്ചാവ് പിടികൂടിയെങ്കിലും ഇതിന്റെ ഉടമസ്ഥരെ കണ്ടാൻ കഴിഞ്ഞിട്ടില്ല. ആന്ധ്ര, തമിഴ്‌നാട്, കർണാടക, ഒറീസ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് യഥേഷ്ടം കഞ്ചാവ് എത്തുന്നത്. കഞ്ചാവ് കടത്തുകാരുടെ ഇഷ്ടവണ്ടിയെന്ന കുപ്രസിദ്ധിയും ധൻബാദ് എക്‌സ്പ്രസിനുണ്ട്. കഞ്ചാവ് കണ്ടെടുക്കുന്ന ഓരോ തവണയും അന്വേഷണത്തിന് എക്‌സൈസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തുന്നുണ്ടെങ്കിലും പ്രതികളെക്കുറിച്ച് ഒരു തരത്തിലുള്ള സൂചനയും ലഭിക്കാറില്ല.
ആലപ്പുഴയിലെത്തുന്ന ടൂറിസ്റ്റുകളെയും അന്യസംസ്ഥാന തൊഴിലാളികളെയുമാണ് കഞ്ചാവ് മാഫിയ ലക്ഷ്യമിടുന്നത്.
കരാർ തൊഴിലാളികൾ നിരീക്ഷണത്തിൽ
കഞ്ചാവ് കടത്തുന്നവരെ കണ്ടെത്താൻ സി.സി ടിവി കേന്ദ്രീകരിച്ച് അന്വേഷണം
കാമറാ ദൃശ്യങ്ങൾ പരിശോധനാ സംഘം കഴിഞ്ഞ ദിവസം റെയിൽവേയോട് ആവശ്യപ്പെട്ടു.
കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഷണ്ടിംഗ് തൊഴിലാളികളും നിരീക്ഷണത്തിലാണ്
ട്രെയിൻ വൃത്തിയാക്കുന്ന സമയത്ത് കഞ്ചാവുബാഗുകൾ കൈമാറുന്നതായി വിവരം ലഭിച്ചിരുന്നു
രണ്ട് വർഷത്തിനിടെ പിടിച്ച കഞ്ചാവ് : 160കിലോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |