കാഞ്ഞങ്ങാട്: സമസ്ത കേരള ജംഇയ്യത്തുൽ ഖുതുബ സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച താർത്തീബ് 2.0 രണ്ടാംഘട്ട മഹല്ല് അദാലത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ജില്ലാതല നേതൃ സംഗമം കീഴൂർ സംയുക്ത ജമാഅത്ത് പ്രസിഡന്റ് കല്ലട്ര മായിൻ ഹാജി ഉദ്ഘാടനം ചെയ്തു. എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് യു.എം അബ്ദുറഹ്മാൻ മൗലവി അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഖുതുബ സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി, സംസ്ഥാന റിസോഴ്സ് പേഴ്സൺ പി.സി ഉമ്മർ മൗലവി, കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി, അബ്ബാസ് ഹാജി കലട്ര, എ.പി.പി കുഞ്ഞഹമ്മദ് ഹാജി, എ.ഹമീദ് ഹാജി കാഞ്ഞങ്ങാട്, ബഷീർ വെള്ളിക്കോത്ത്, എം.എ.എച്ച് മഹ്മൂദ് ചെങ്കള തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |