ബംഗളൂരു: ചന്ദ്രയാൻ 3 ന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ നിന്നും 40 സെന്റീമീറ്റർ ഉയർന്നുപൊങ്ങി മറ്റൊരിടത്ത് ലാൻഡുചെയ്തുവെന്ന് ഐഎസ്ആർഒ.സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്നും 30 മുതൽ 40 സെന്റീ മീറ്റർ അകലത്തിലാണ് വിക്രം ലാൻഡർ ലാൻഡ് ചെയ്തിരിക്കുന്നത്.മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നത് അടക്കമുള്ളവയ്ക്ക് വൻ മുതൽക്കൂട്ടാണ് ഇപ്പോഴത്തെ പ്രക്രിയ എന്നും ഐഎസ്ആർഒ അറിയിച്ചു.
Chandrayaan-3 Mission:
— ISRO (@isro) September 4, 2023
🇮🇳Vikram soft-landed on 🌖, again!
Vikram Lander exceeded its mission objectives. It successfully underwent a hop experiment.
On command, it fired the engines, elevated itself by about 40 cm as expected and landed safely at a distance of 30 – 40 cm away.… pic.twitter.com/T63t3MVUvI
ഹോപ്പ് എക്സിപിരിമെന്റ് എന്ന പേരുളള പരീക്ഷണം കഴിഞ്ഞ ദിവസമാണ് നടന്നത് .വിക്രം ലാൻഡർ മറ്റൊരു സോഫ്റ്റ് ലാൻഡിംഗ് നടത്തി എന്നും ഇതിനുമുന്നോടിയായി റോവറിന് പുറത്തിറങ്ങാനായി തുറന്നിരുന്ന വാതിലുകൾ അടയ്ക്കുകയും ചെയ്തു.ചന്ദ്രനിൽ നിന്നും സാംപിളുകൾ ശേഖരിക്കുന്നതിന് പേടകത്തെ ഉയർത്തി മാറ്റാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഐഎസ്ആർഒ. പ്രഗ്യാൻ റോവറിനും വിക്രം ലാൻഡറിനും 14 ദിവസത്തെ ചാന്ദ്രപകലാണ് ആയുസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |