മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപത്തിരണ്ടാം ജന്മദിനമാണിന്ന്. സോഷ്യൽ മീഡിയ നിറയെ ആരാധകരുടെ ആശംസാപ്രവാഹമാണ്. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ്.
'പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ'- എന്നാണ് മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ മമ്മൂട്ടി നന്ദി അറിയിച്ചിട്ടുണ്ട്. ആയിരക്കണക്കിനാളുകളാണ് പോസ്റ്റ് ലൈക്ക് ചെയ്‌തിരിക്കുന്നത്.
അതേസമയം, ഇന്നലെ രാത്രി ആരാധകർക്ക് കിടിലൻ സർപ്രൈസാണ് മമ്മൂട്ടി നൽകിയിരിക്കുന്നത്. ഫെൻസിംഗ് മത്സരത്തിന്റെ ജഴ്സിയണിഞ്ഞിരിക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. പുതിയ സിനിമയുടെ ഫോട്ടോയാണോ, പരസ്യ ചിത്രത്തിന്റേതാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |