
വിതരണം വേഫെറർ ഫിലിംസ്
തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന യൂത്ത് ട്രെയിലർ പുറത്ത്. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. മലയാള താരം സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് . മലയാള താരം അനിഷ്മ അനിൽകുമാറാണ് നായിക. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. മാർച്ച് 19ന് തിയേറ്ററിൽ എത്തും. കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ചിത്രം സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ ആണ് . പാർവത എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കറുപ്പയ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം . . ഛായാഗ്രഹണം- വിക്കി, എഡിറ്റർ- നാഷ്, സംഗീതം ജി. വി പ്രകാശ് കുമാർ, ആക്ഷൻ- കലൈ കിങ്‌സൺ, കലാസംവിധായകൻ- രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനർ - കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ- വിജയ് എം.പി, പി.ആർ. ഒ- ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
