ന്യൂഡൽഹി: യു എസ് പ്രസിഡന്റ് ജോ ബൈഡനുമായുളള കൂടികാഴ്ച്ചയ്ക്ക് മുൻപ് തന്നെ 31 എം ക്യൂ റീപ്പർ ഡ്രോണുകൾക്കായി കരുനീക്കി ഇന്ത്യ. ഈ സാമ്പത്തിക വർഷം തന്നെ ഡ്രോണുകളുടെ അനുമതിക്കായി അമേരിക്കൻ സർക്കാരിനോട് കരാർ ഉറപ്പിക്കാനൊരുങ്ങി തലസ്ഥാനം.
പ്രിഡേറ്റർ ഡ്രോൺ എന്ന് അറിയപ്പെടുന്ന ഇവയ്ക്ക് ഏകദേശം 40 മണിക്കൂറിൽ 40,000 അടി വരെ ഉയരത്തിൽ പറക്കാൻ സാധിക്കും.ചൈനയുടെ നിലവിലുളള സായുധ ഡ്രോണുകളെക്കാൾ മികച്ചതാണ് എം ക്യൂ റീപ്പർ ഡ്രോണുകൾ.ചൈന നിലവിൽ കായ് ഹോങ് 4,വിങ് ലൂങ് 2 എന്നിവ പാകിസ്ഥാന് വിതരണം ചെയ്യുന്നുണ്ട്.
31 ഡ്രോണുകളിൽ 15 എണ്ണം നാവിക സേനയ്ക്കും എട്ടെണ്ണം വ്യോമസേനയ്ക്കുമാണ്.പുതിയ ഇടപാടിനായി ഏകദേശം 29,000 കോടി രൂപയാണ് ചിലവ്. ഉയർന്ന നിലവാരത്തിലുളള ഡ്രോണുകൾ രാജ്യത്ത് കൂട്ടിച്ചേർക്കുമെന്നും ഇന്ത്യൻ കമ്പനികളുമായി ചേർന്ന് ജനറൽ അറ്റോമിക്സ് ഡ്രോണുകൾക്കാവശ്യമായ സാധനങ്ങൾ നിർമ്മിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സാങ്കേതിക വാണിജ്യ ചർച്ചകൾ ഇതിനകം നടന്നു കഴിഞ്ഞിട്ടുണ്ട് എന്നും യു എസ് ക്യാബിനറ്റ് കമ്മിറ്റിയുടെ അന്തിമ അനുമതിക്ക് ശേഷം കരാർ ഒപ്പിടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കരാർ ഒപ്പുവച്ച് ആദ്യ ഒന്നോ രണ്ടോ വർഷത്തിനുളളിൽ തന്നെ പത്ത് എം ക്യൂ ഒൻപത് ബി ഡ്രോണുകൾ ലഭിക്കുമെന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ.ബാക്കിയുളളവ ആറു മാസത്തിനുളളിൽ ബാച്ചുകളായി ലഭിച്ചേക്കും. മിസൈലുകളും സ്മാർട്ട് ബോംബുകളും വഹിക്കാൻ പ്രാപ്തിയുളള ഒൻപത് ഹാർഡ് പോയിന്റർ ഡ്രോണുകൾ ഇന്ത്യൻ മഹാസമുദ്ര മേഖലയ്ക്ക് കൂടുതൽ പ്രഹരശക്തി നൽകും.വടക്ക് കിഴക്ക്,വടക്ക് പടിഞ്ഞാറ് തുടങ്ങിയ ഇടങ്ങളിലെ മൂന്ന് ട്രൈ സർവീസ് ഐ എസ് ആർ കമാൻഡ് ആൻഡ് കൺട്രോൾ നിലയങ്ങളിൽ ഡ്രോൺ വിന്യസിക്കാൻ പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.
കഴിഞ്ഞ വർഷം ജൂലായിൽ പ്രതിരോധ മന്ത്രാലയം സ്റ്റെൽത്ത് വിംഗ് ഫ്ളയിംഗ് ടെസ്റ്റ്ബെഡ് (swift) ഡ്രോൺ പരീക്ഷിച്ചിരുന്നു.എന്നാലിത് നിലവിൽ വരാൻ വർഷങ്ങൾ എടുക്കും. ഇന്ത്യ 2020 സെപ്തംബറിൽ ജനറൽ അറ്റോമിക്സിൽ നിന്നും രണ്ട് സീ ഗാർഡിയൻ ഡ്രോണുകളെ താത്കാലികമായി എടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |