ഇടുക്കി : ചെറുതോണി അണക്കെട്ടിൽ ഹൈമാസ്റ്റ് ലൈറ്റുകൾച്ച് ചുവട്ടിൽ താഴിട്ട് പൂട്ടിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവാവാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡാമിന്റെ 11 സ്ഥലങ്ങളിലായി താഴ് ഉപയോഗിച്പ് പൂട്ടിയത്.
ജൂലായ് 22ന് പകൽ മൂന്നേകാലിനാണ് കേസിനാസ്പദമാ സംഭവം. ഇടുക്കി ഡാം സന്ദർശിക്കാനെത്തിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ട് പൂട്ടിയത്. 11 സ്ഥലത്ത് ഇത്തരത്തിൽ താഴുകൾ കണ്ടെത്തി. അമർത്തുമ്പോൾ പൂട്ടു വീഴുന്നതരത്തിലുള്ള താഴാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ ഏതോ ദ്രാവകം ഒഴിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് കെ.എസ്.ഇ.ബി അധികൃതർ താഴുകൾ കാണുന്നത്. തുടർന്ന് കെ.എസ്. ഇ.ബി നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ വാടകയ്ക്കെടുത്ത കാറിലാണ് യുവാവ് ഇടുക്കിയിലെത്തിയതെന്ന് കണ്ടെത്തി. വിദേശത്ത് നിന്ന് . എത്തിയ ഇയാൾക്ക് കാർ വാടകയ്ക്ക് എടുത്ത് നൽകിയ രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. വിദേശത്ത് പോയ ഇയാളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ രഹസ്യേനേഷണ വിഭാഗങ്ങൾ അന്വേഷണം നടത്തുന്നണ്ട്. യുവാവിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെയന്നും രഹസ്യാനേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |