തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ഡോക്‌ടറുടെ മൃതദേഹം കണ്ണമ്മൂല ആമയിഴഞ്ചാൻ തോട്ടിൽ കണ്ടെത്തി. അനസ്‌തേഷ്യ ഡോക്‌ടറായ ബിപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചയ്ക്ക് രണ്ടരയോടെ തോട്ടിൽ മൃതദേഹം കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തോടിന് സമീപത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കാറും കണ്ടെത്തി. വാഹനത്തിനുള്ളിൽ നിന്നും സിറിഞ്ചും മരുന്നും കണ്ടെത്തിയിട്ടുണ്ട്. മയങ്ങാനുള്ള മരുന്ന് കുത്തിവച്ചതിനുശേഷം തോട്ടിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
മരണകാരണം വ്യക്തമല്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഡോ. ബിപിൻ ആശുപത്രിയിൽ എത്തിയിരുന്നില്ല. അദ്ദേഹം വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |