നാദാപുരം: പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ സംസ്ഥാന കമ്മറ്റിയംഗവും കേരള സ്റ്റേറ്റ് ടീച്ചേർസ് സെന്റർ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം.വേണുഗോപാല കുറുപ്പിനെ സോഷ്യലിസ്റ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് സീനിയർ സെന്റർ ആദരിച്ചു. ഇരിങ്ങണ്ണൂരിൽ നടന്ന ചടങ്ങിൽ കെ.എസ്.ടി.സി മുൻ സംസ്ഥാന പ്രസിഡന്റ് ടി.പി അനന്തൻ ഉപഹാരം സമ്മാനിച്ചു. ടീച്ചേർസ് സെന്റർ മുൻ സംസ്ഥാന പ്രസിഡന്റ് കെ. ദാമു പൊന്നാടയണിയിച്ചു. സംഘാടക സമിതി ചെയർമാൻ പി.എം നാണു അദ്ധ്യക്ഷത വഹിച്ചു. കണ്ടോത്ത് നാരായണൻ, ആർ.പി. വിനോദ് കുമാർ, എം.കെ. കുഞ്ഞിരാമൻ, എടച്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പാലപ്പറമ്പത്ത്, വത്സരാജ് മണലാട്ട്, ഗംഗാധരൻ പാച്ചാക്കര, എം ബാൽരാജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |