പാവറട്ടി: പാടൂർ അലീമുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂൾ അറബിക് അദ്ധ്യാപകൻ പി.എം. മുഹ്‌സിന് മാതൃകാ അദ്ധ്യാപകനുള്ള പി.ടി.എ സംസ്ഥാന പുരസ്കാരം ലഭിച്ചു. 1999 മുതൽ എച്ച്.എസ്.ടി അറബിക് അദ്ധ്യാപകനായി സർവീസ് ആരംഭിച്ച അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2017ൽ ജില്ലയിലെ മികച്ച അദ്ധ്യാപകനുള്ള അബ്ദുൽ ഗ്വാനിയ് അവാർഡും ലഭിച്ചിട്ടുണ്ട്. വർഷങ്ങളായി വിദ്യാലയത്തിലെ സ്റ്റാഫ് സെക്രട്ടറിയാണ്. സംസ്ഥാനതല അദ്ധ്യാപക പരിശീലകരുടെ എസ്.ആർ.ജി പാനലിൽ അംഗമാണ്. ജില്ലാതല ഡി.ആർ.ജി പാനലിൽ കാലങ്ങളായി സേവനം ചെയ്യുന്നുമുണ്ട്. സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ മുഹ്‌സിൻ മാസ്റ്റർ നടത്തിയ സജീവമായ ഇടപെടലുകളാണ് സംസ്ഥാന പി.ടി.എ നൽകുന്ന മാതൃകാദ്ധ്യാപക പുരസ്‌കാരത്തിന് അദ്ദേഹത്തെ അർഹനക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |