നെയ്യാറ്റിൻകര: പെൺകുട്ടിയോട് അപമര്യാദ കാട്ടിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർ പൊഴിയൂർ തൈവിളാകം ക്രൈസ്റ്റ് ഭവനിൽ പ്ലാസിഡി (42)നെ അറസ്റ്റുചെയ്തു. പാറശ്ശാല ഡിപ്പോയിലെ കളിയിക്കാവിള-തിരുവനന്തപുരം ബസിൽ വെള്ളിയാഴ്ച രാത്രി 8.30തോടെയായിരുന്നു സംഭവം. ഉദിയൻകുളങ്ങര നിന്നു കയറിയ അയിര സ്വദേശിയായ പെൺകുട്ടിക്കുനേരെയാണ് കണ്ടക്ടർ അപമര്യാദയായി പെരുമാറിയതെന്ന് പരാതിയുളളത്. ബസിന്റെ ഏറ്റവും പിറകിലെ സീറ്റിലിരുന്ന 18 വയസുളള പെൺകുട്ടിയോട് മുന്നിലേക്കു പോയിരിക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. കുട്ടി മുന്നിലേക്കിരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കണ്ടക്ടർ കുട്ടിയെ ശകാരിക്കുകയും കുട്ടി എതിർത്ത് സംസാരിക്കുകയും ചെയ്തു. ഇതിനിടെ കുട്ടി സംഭവം മൊബൈലിൽ പകർത്താൻ ശ്രമിച്ചത് കണ്ടക്ടർ തടയുകയും കുട്ടിയുടെ കഴുത്തിലും കൈയ്ക്കും കയറിപ്പിടിക്കുകയായിരുന്നു. തുടർന്ന് ബസ് ഗ്രാമം ജംഗ്ഷനിലെത്തിയപ്പോൾ യാത്രക്കാരുൾപ്പെടെ കണ്ടക്ടറെ തടഞ്ഞ് നെയ്യാറ്റിൻകര സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |