റാന്നി : ജില്ലയിൽ ടിംബർ മേഖലയിലെ തൊഴിലാളികൾക്ക് കയറ്റിയിറക്ക് കൂലി വർദ്ധിപ്പിക്കണമെന്ന് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് കൗൺസിൽ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സമീപ ജില്ലകളിൽ ടണ്ണിന് 900 രൂപയുള്ളപ്പോൾ ജില്ലയിൽ 750 രൂപ മാത്രമാണുള്ളത്. ജീവിതച്ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ കൂലി വർദ്ധനവ് അനിവാര്യമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. അടിയന്തരമായി കൂലി വർദ്ധനവ് നടപ്പിലാക്കാൻ അധികൃതർ തയ്യാറാവണമെന്ന് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെൻസി തോമസ്, എ.കെ.ദേവരാജൻ, എം.വി.പ്രസന്നകുമാർ, ടി.പി.അനിൽകുമാർ, കെ.എസ്.പ്രദീപ്, എസ്.രാഘവൻ, കബീർ തുലാപ്പള്ളി, ആർ. രാഘവൻ, ആനന്ദൻ പന്തളം, സന്തോഷ്, മണിയൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |