കണ്ണൂർ: വാരത്ത് വീട്ടുമുറ്റത്തുവച്ച് മദ്യം വിൽപന നടത്തുന്നതിനിടെ 81 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. വാരം ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബിജേഷിനെയാണ് കണ്ണൂർ റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
കണ്ണൂർ എക്‌സൈസ് റെയിഞ്ച് ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്. ഇയാൾ വാരം പ്രദേശത്ത് സ്ഥിരമായി മദ്യ വിൽപന നടത്തുന്നയാളാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഇയാളെ തലശേരി സി.ജെ.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ സി.കെ. ബിജു, സിവിൽ എക്‌സൈസ് ഓഫീസർ പി.പി. സുഹൈൽ, ഗണേഷ് ബാബു, ടി. അനീഷ്, പി. നിഖിൽ, വനിത ഓഫീസർ എം.പി. ഷമീന, സീനിയർ എക്‌സൈസ് ഡ്രൈവർ സി. അജിത്ത് എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |