തിരുവനന്തപുരം: യു.കെയിലെ ആരോഗ്യമേഖലയിൽ നഴ്സുമാർക്കും ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റ് പ്രാക്ടീഷണർമാർക്കും അവസരമൊരുക്കി സംഘടിപ്പിക്കുന്ന നോർക്ക റൂട്ട്സ് റിക്രൂട്ട്‌മെന്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എല്ലാ ദിവസവും യു.കെയിലെ തൊഴിൽ ദാതാക്കളുമായി (വിവിധ എൻ.എച്ച്.എസ് ട്രസ്റ്റുകളുമായി) അഭിമുഖം സാദ്ധ്യമാക്കുന്ന നോർക്ക യു.കെ ടാലന്റ് മൊബിലിറ്റി ഡ്രൈവിലേക്കാണ് നഴ്സുമാർക്ക് അവസരം.
ഇതോടൊപ്പം ഒക്ടോബറിൽ കൊച്ചിയിലും (10,11,13,14,20,21) മംഗളൂരുവിലുമായി (17,18) നടക്കുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവിലേക്കും നഴ്സിംഗ് പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം. നഴ്സിംഗിൽ ബിരുദമോ ഡിപ്ലോമയോ ഐ.ഇ.എൽ.ടി.എസ് / ഒ.ഇ.ടി യു.കെ സ്‌കോറുമുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഐ.ഇ.എൽ.ടി.എസ് / ഒ.ഇ.ടി ഇല്ലാത്ത ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടാൽ കണ്ടിഷണൽ ഓഫർ ലെറ്റർ നൽകുന്നതും 6 മാസത്തിനകം ഇത് പാസാകുകയും വേണം.
ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്ടീഷണർമാർ (ഒ.ഡി.പി)
നഴ്സിംഗിന് പുറമേ ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്ടീഷണർക്കും റിക്രൂട്ട്മെന്റിൽ പങ്കെടുക്കാം. ഇതിനുള്ള അഭിമുഖം ഒക്ടാബർ 14ന് കൊച്ചിയിൽ നടക്കും. അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റ് യോഗ്യതയും എച്ച്.സി.പി.സി രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. കൂടാതെ കറന്റ് എക്സ്പീരിയൻസ് ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റ് ടെക്നിഷ്യൻ തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം. ഇംഗ്ലീഷ്ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന ഒ.ഇ.ടി/ ഐ.ഇ.എൽ.ടി.എസ് യു.കെ സ്‌കോറുമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
uknhs.norka@kerala.gov.in ഇ -മെയിലിൽ ബയോഡാറ്റ, ഒ.ഇ.ടി/ ഐ.ഇ.എൽ.ടി.എസ് സ്‌കോർ കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കണം. ടോൾ ഫ്രീ നമ്പറുകൾ: 18004253939 (ഇന്ത്യയിൽ) +91 8802012345 (വിദേശത്ത്, മിസ്ഡ്‌കോൾ സൗകര്യം). വെബ്സൈറ്റ്: www.norkaroots.org, www.nifl.norkaroots.org
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |