അവസരങ്ങളുടെ ലോകമാണ് യു.എ.ഇ തൊഴിൽ അന്വേഷകർക്കായി തുറന്നിട്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ പ്രവാസികൾ ജോലി തേടി എത്തുന്നയിടം കൂടിയാണ് യു.എ.ഇ. ഇപ്പോഴിതാ കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇ യിലെ പ്രമുഖ കമ്പനിയിലേക്കുള്ള വിവിധ ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുകയാണ്. പ്രധാനപ്പെട്ട ഒഴിവുകൾ താഴെപ്പറയും പ്രകാരമാണ്.
1) Apprentice Electricians (100 ഒഴിവുകൾ) - ബന്ധപ്പെട്ട ട്രേഡുകളിൽ ഐ.ടി.ഐ പാസായവർക്ക് അപേക്ഷിക്കാം. കുറഞ്ഞ പ്രായപരിധി: 21 വയസ്സ് . പ്രതിമാസം 950 ദിർഹം (ഏകദേശം 22000 ഇന്ത്യൻ രൂപ) സ്റ്റൈപെൻഡും കൂടാതെ ഓവർടൈം അലവൻസും ലഭിക്കും. കൂടാതെ താമസസൗകര്യം, വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. ദുബായിലേക്കുള്ള യാത്രക്കായുള്ള എയർ ടിക്കറ്റ് നിരക്ക് 550 ദിർഹം വരെ കമ്പനി നൽകും. ബാക്കി തുക ഉദ്യോഗാർത്ഥി തന്നെ വഹിക്കേണ്ടി വരും. രണ്ടു വർഷത്തേക്കാണ് കരാർ.
2) BIM മോഡുലാർ (ഇലക്ട്രിക്കൽ) (5 ഒഴിവുകൾ) കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവും REVIT സോഫ്റ്റ് വെയറിൽ പ്രവർത്തന പരിജ്ഞാനവും, ലൈറ്റിംഗ്, പവർ, ELV സിസ്റ്റങ്ങൾ പോലുള്ള ഇലക്ട്രിക്കൽ കണ്സ്ട്രക്ഷൻ ഡ്രോയിംഗുകളിൽ കുറഞ്ഞത് LOD 350 ലെവൽ വികസിപ്പിക്കുന്നതിനുള്ള വൈദഗ്ധ്യവും ഉണ്ടായിരിക്കണം . ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് സർട്ടിഫിക്കറ്റ് പ്രോഗ്രാം/ എജിസി സർട്ടിഫിക്കറ്റ് ഓഫ് മാനേജ് മെന്റ് – ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (സിഎം-ബിഐഎം) പൂർത്തിയാക്കിയവർക്ക് മുൻഗണന. ശമ്പളം 3000 ദീർഹം . കൂടാതെ താമസസൗകര്യം, വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും
3) CAD Draughtsman (Electrical) (5 ഒഴിവുകൾ) - ഉദ്യോഗാർത്ഥികൾക്ക് കൺസ്ട്രക്ഷൻ പ്രോജെക്ടുകളിൽ കുറഞ്ഞത് 3 വർഷത്തെ പരിചയവും REVIT സോഫ്റ്റ്‌വെയറിൽ പ്രവർത്തന പരിജ്ഞാനവും, പ്രത്യേകിച്ച് ലൈറ്റിംഗ്, പവർ, ELV സിസ്റ്റങ്ങൾ പോലുള്ള ഇലക്ട്രിക്കൽ കൺസ്ട്രക്ഷൻ ഡ്രോയിംഗുകളിൽ കുറഞ്ഞത് LOD 350 ലെവൽ വികസിപ്പിക്കുന്നതിനുള്ള വൈദഗ്ധ്യവും ഉണ്ടായിരിക്കണം. Building Information Modeling (BIM) certificate program അല്ലെങ്കിൽ AGC certificate of Management – Building Information Modeling (CM-BIM) പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. ശമ്പളം: 3000 ദീർഹം . കൂടാതെ താമസസൗകര്യം, വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും
താല്പര്യമുള്ളവർ ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2025 ജൂലായ് 15 നു മുൻപ് trainees_abroad@odepc.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക.
വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574
Note: ഈ റിക്രൂട്മെന്റിന് ഗവണ്മെന്റ് അംഗീകൃത സർവീസ് ചാർജ് ബാധകമാണ് . ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |