തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകക്കാർക്ക് പെൻഷനോ വിരമിക്കൽ ആനുകൂല്യങ്ങളോ അനുവദിക്കുന്നത് പരിഗണനയിലില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഉച്ചഭക്ഷണ പദ്ധതിയിൽ മാറ്റം വരുത്തുന്ന സമയത്ത് എന്ത് ചെയ്യാനാവുമെന്ന് അനുഭാവത്തോടെ പരിഗണിക്കും. 18 മുതൽ 80 വയസുവരെയുള്ളവർ ജോലി ചെയ്യുന്നു. പകരം ആളെവച്ച് ജോലി ചെയ്യിപ്പിക്കുന്നവരുമുണ്ട്. ഇവർക്ക് പ്രതിമാസം 12000 മുതൽ 15000രൂപ വരെ ഓണറേറിയം നൽകുന്നു. ഓണറേറിയം വ്യവസ്ഥയിൽ നിയമിച്ചതായതിനാൽ പെൻഷനും മറ്റ് ആനുകൂല്യങ്ങൾക്കും നിലവിൽ വ്യവസ്ഥയില്ലെന്നും എം.നൗഷാദിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |