
തിരുവനന്തപുരം: ആഭരണ നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി സർക്കാർ നടപ്പിലാക്കിയ സെസ് പിരിവ് നിയമനടപടികളിലൂടെ ജുവലറി ഉടമകൾ തടസപ്പെടുത്തുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി. 2010-ൽ നിലവിൽ വന്ന നിയമപ്രകാരം നിശ്ചയിച്ചിരുന്ന സെസ് നിരക്കിനെതിരെ ഉടമകൾ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സർക്കാർ നിരവധി ഇളവുകൾ അനുവദിക്കുകയായിരുന്നു. 2019-ൽ നിയമസഭ ഭേദഗതിയിലൂടെ സെസ് നിരക്ക് 0.1 ശതമാനമായി കുറച്ചു. പക്ഷേ നൽകിയ ഉറപ്പുകൾ ലംഘിച്ച് ഉടമകൾ വീണ്ടും കോടതിയിൽ 237 കേസുകൾ ഫയൽ ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |