
തിരുവനന്തപുരം: കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെ 42-ാമത് ചരമവാർഷികം കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 18ന് ആചരിക്കും. രാവിലെ 9ന് പേട്ട കേരളകൗമുദി അങ്കണത്തിലെ പത്രാധിപർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. 9.30ന് അനുസ്മരണ യോഗം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷനാവും. യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ മുഖ്യപ്രഭാഷണം നടത്തും. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. ശങ്കരദാസ് ആശംസകൾ നേരും.
യൂണിയൻ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവുമധികം മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥിക്ക് പത്രാധിപർ സ്മാരക അവാർഡും മാനേജ്മെന്റ് നൽകുന്ന ധനസഹായവും പ്ലസ് ടുവിന് ഏറ്റവുമധികം മാർക്ക് വാങ്ങിയ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് നൽകുന്ന അവാർഡും മികച്ച പ്രാദേശിക ലേഖകനുള്ള പത്രാധിപർ പുരസ്കാരവും സമ്മേളനത്തിൽ വിതരണം ചെയ്യും.
കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി. ബാലഗോപാൽ സ്വാഗതവും ജനറൽ സെക്രട്ടറി കെ.എസ്. സാബു നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |