കോട്ടയം : ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി കോട്ടയം എം.ടി സെമിനാരി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് സംസ്ഥാന നേതൃയോഗം. നാളെ രാവിലെ 9.30ന് പൊതുസമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ.വാസവൻ മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പ്രതിഭകളെ ആദരിക്കും. സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപറ സംഘടനാ റിപ്പോർട്ടും, ട്രഷറർ ടി.എസ്.രവികുമാർ കണക്കും അവതരിപ്പിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |