കോട്ടയം : ക്ഷേത്ര പരിപാടിയിൽ പൂജാരിയിൽ നിന്ന് ജാതിവിവേചനം നേരിട്ടെന്ന വെളിപ്പെടുത്തലുമായി മന്ത്രി കെ. രാധാകൃഷ്ണൻ. ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു തുറന്നുപറച്ചിൽ. എന്നാൽ, എവിടെ വച്ച് എന്നാണ് നടന്നതെന്ന് വെളിപ്പെടുത്തിയില്ല.
''ഞാനൊരു ക്ഷേത്രത്തിൽ ഒരു പരിപാടിയ്ക്ക് പോയി. അവിടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യ പൂജാരി വിളക്ക് കത്തിക്കാൻ എന്റെ നേർക്ക് കൊണ്ടുവരികയാണെന്ന് കരുതി നിന്നു. എന്നാൽ, എന്റെ കൈയിൽ തരാതെ സ്വന്തമായി കത്തിച്ചു. ആചാരമായിരിക്കും, അതിനെ തൊട്ടുകളിക്കേണ്ടെന്നു കരുതി ഞാൻ മാറിനിന്നു. പിന്നീട് സഹപൂജാരിയ്ക്ക് അദ്ദേഹം വിളക്ക് കൈമാറി. അദ്ദേഹം കത്തിച്ച ശേഷം വിളക്ക് നിലത്ത് വച്ചു. പിന്നീട് ആ വേദിയിൽ വച്ചു തന്നെ അതിനെതിരെ ഞാൻ പ്രസംഗിച്ചു. ഞാൻ തരുന്ന പൈസയ്ക്ക് നിങ്ങൾക്ക് അയിത്തമില്ല. എനിക്ക് അയിത്തം കല്പിക്കുന്നു."" എന്ന് പൂജാരിയെ ഇരുത്തിക്കൊണ്ട് തന്നെ തുറന്നടിച്ചെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |