സ്‌പോട്ട് അഡ്മിഷൻ
സ്‌കൂൾ ഒഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഒഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് (എം.ടി.ടി.എം) പ്രോഗ്രാമിൽ 2023-24 അദ്ധ്യയന വർഷം എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിട്ടുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 21 ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ എത്തണം.
സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം
പി.എസ്.സി നടത്തുന്ന വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് എം.ജി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ഒരു മാസത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ ഓഫീസിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.വോക് പ്രിന്റിംഗ് ടെക്‌നോളജി (2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് ജൂലായ് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നാളെ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |