തിരുവനന്തപുരം: കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (ടി.പി.യൂണിറ്റ്) ജൂനിയർ സൂപ്പർവൈസർ (കാന്റീൻ) (കാറ്റഗറി നമ്പർ 13/2022), അച്ചടി വകുപ്പിൽ കമ്പ്യൂട്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 718/2022) എന്നീ തസ്തികകളിലേക്ക് ഇന്ന് രാവിലെ 9 മണി മുതൽ 11.30 വരെയും 11.15 മുതൽ ഉച്ചയ്ക്ക് 1.45 വരെയും നടത്താൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും .
20, 21 തീയതികളിലെ
പരീക്ഷകൾ മാറ്റിവച്ചു
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ മെക്കാനിക്)(കാറ്റഗറി നമ്പർ 7/2022), കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ (മലയാളം, ഹിന്ദി, തമിഴ്) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 349/2022, 350/2022, 353/2022, 354/2022, 355/2022, 356/2022), ലക്ചറർ (ഉറുദു, കന്നട) (കാറ്റഗറി നമ്പർ 361/2022, 363/2022) തസ്തികകളിലേക്ക് ഈ മാസം 20 നും കെ.ടി.ഡി.സി.യിൽ ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 160/2022, 175/2022-എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ), വനം വകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 447/2022), കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ (ഇംഗ്ലീഷ്, സംസ്‌കൃതം) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 351/2022, 352/2022, 359/2022, 360/2022) തസ്തികകളിലേക്ക് 21 നും നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വകുപ്പുതല
പരീക്ഷ മാറ്റി
നിപ രോഗനിയന്ത്രണങ്ങളുളള സാഹചര്യത്തിൽ 20, 21 തീയതികളിൽ കോഴിക്കോട് ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന വകുപ്പുതല പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ജില്ലകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |