കോട്ടയം : പുതിയ മൾട്ടി സ്‌പെഷ്യാലിറ്റി മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കോട്ടയം ജില്ലാ ആശുപത്രി ഉയരുന്നത്
മിനി മെഡിക്കൽ കോളേജ് പദവിയിലേക്ക്. പദ്ധതിക്കായി കിഫ്ബിയിൽ നിന്ന് 129.89 കോടി രൂപ ഭരണാനുമതി ലഭിച്ചു. അർദ്ധ സർക്കാർ സ്ഥാപനമായ ഇൻകെൽ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. 2,86,850 ചതുരശ്രയടി വിസ്തൃതിയുള്ള 10 നില മന്ദിരമാണ് നിർമ്മിക്കുന്നത്. 24 മാസമാണ് കെട്ടിടത്തിന്റെ നിർമാണ കാലാവധി. മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന കോർകമ്മിറ്റി യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനായി. കെട്ടിടം നിർമിക്കുന്നതിനു മുന്നോടിയായി സ്വീകരിക്കേണ്ട മുൻകരുതലുകൾ യോഗത്തിൽ ചർച്ചയായി. മുറിച്ചു മാറ്റേണ്ട മരങ്ങൾ, വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിക്കൽ, ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കൽ, വിവിധ വകുപ്പുകളുടെ ഏകോപനം, ആശുപത്രി പരിസരത്തെ വാഹന പാർക്കിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവ ചർച്ച ചെയ്തു.
വിപുലമായ സൗകര്യങ്ങൾ
35 ഒ.പി വിഭാഗങ്ങൾ
391 ബെഡുകൾ
10 ഓപ്പറേഷൻ തിയേറ്റർ
സൂപ്പർ സ്‌പെഷാലിറ്റി ഒ.പി, ഐ.പി
സി.ടി, എം.ആർ.ഐ മെഷീൻ
മാമോഗ്രാഫി, ഫാർമസിയും ലിഫ്റ്റ്
''നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും അപാകതകൾ ഒഴിവാക്കി മുന്നോട്ടു പോകാൻ സൂക്ഷ്മ നിരീക്ഷണം ഉണ്ടാകും.
മന്ത്രി വി.എൻ.വാസവൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |