കൊച്ചി: ഓൾ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി ) ജില്ലാ സമ്മേളനം 23ന് എറണാകുളം എ.ഐ.ബി.ഇ.എ ഹാളിൽ നടക്കും. രാവിലെ 10ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്യും. യൂണിയൻ ജില്ലാ പ്രസിഡന്റ് ഷാജി ഇടപ്പള്ളി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി. ബാലൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ വിശിഷ്ട വ്യക്തികളായ ശ്രീമൻ നാരായണൻ, ജെ.ജെ. കുറ്റികാട് എന്നിവരെ ആദരിക്കും. യൂണിയൻ സെക്രട്ടറി ബാബു കടമക്കുടി, ട്രഷറർ എം.എസ്. റെജി, യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.എം. ജമാൽ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി, ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സി. സൻജിത്ത് , ജില്ലാ വൈസ് പ്രസിഡന്റ് എം.പി. രാധാകൃഷ്ണൻ, സി.പി.ഐ എറണാകുളം മണ്ഡലം സെക്രട്ടറി പി.എ. ജിറാർ, എ.ഐ.ടി.യു.സി എറണാകുളം മണ്ഡലം സെക്രട്ടറി വി.എസ്. സുനിൽകുമാർ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |