കാഞ്ഞങ്ങാട്: വയർമെൻ ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷൻ സമ്മേളനം ജില്ലാ പ്രസിഡന്റ് ടി.വി.മണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ.പുരുഷോത്തമൻ സംഘടനാ റിപ്പോർട്ടും സംസ്ഥാന ക്ഷേമ ഫണ്ട് ബോർഡ് മെമ്പർ കെ.മനോജ് ക്ഷേമ ഫണ്ട് റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി കെ.എം.ഷാജി യൂണിറ്റ് വാർഷിക റിപ്പോർട്ടും യൂണിറ്റ് ട്രഷറർ എ.പ്രകാശൻ വരവുചിലവ് കണക്കും ജില്ലാ ട്രഷറർ ടി.വി.കുമാരൻ ഓഡിറ്റ് റിപ്പോർട്ടും യൂണിറ്റ് വൈസ് പ്രസിഡന്റ് ബെന്നി മാത്യു അനുശോചനവും അവതരിപ്പിച്ചു.സെബാസ്റ്റ്യൻ ജോൺ,ടി.ഡാനി എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം നേടിയ യൂണിറ്റിലെ അംഗങ്ങളുടെ മക്കൾക്ക് അനുമോദനവും നടന്നു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി അരുൺ ചാക്കോ സ്വാഗതവും കെ.ശ്രീനാഥ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |