മാഡ്രിഡ്: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ സൂപ്പർ ടീമുകൾ ഇന്ന് കളത്തിൽ. ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ഗ്രൂപ്പ് സിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ യൂണിയൻ ബർലിനെ നേരിടും. ഗ്രൂപ്പ് എയിലെ ബയേൺ മ്യൂണിക്കും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള മത്സരമാണ് ഇന്നത്തെ ഗ്ലാമർ പോരാട്ടം. ബയേണിന്റെ തട്ടകമായ അല്ലിയൻസ് അരീനയിൽ ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.30 മുതലാണ് മത്സരം. ഗ്രൂപ്പ് ഡിയിൽ കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ഇന്റർ മിലാൻ റയൽ സോസിഡാഡിനെ നേരിടും. ഇന്നത്തെ മത്സരങ്ങൾ
റയൽ മാഡ്രിഡ് -യൂണിയൻ ബെർലിൻ
(സോണി ടെൻ 1, സോണി ലിവ്)
ഗലത്‌സരെ - കോപ്പൻഹേഗൻ
(സോണി ലിവ്)
രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 10.30 മുതൽ
ബയേൺ - മാൻ.യുണൈറ്റഡ്
(സോണിടെൻ 2, സോണി ലിവ്)
ആഴ്സനൽ - പി.എസ്.വി
(സോണി ടെൻ 1 സോണിലിവ്)
റയൽ സോസിഡാഡ് - ഇന്റർമിലാൻ
(സോണി ടെൻ 3, സോണി ലിവ്)
മൂന്ന് മത്സരങ്ങളും നാളെ പുലർച്ചെ 12.30 മുതൽ,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |