പത്തനംതിട്ട: കണ്ണൂരിലെ ക്ഷേത്രത്തിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനോട് അയിത്തം കാണിച്ചിട്ടില്ലെന്നും പൂജാ നിയമങ്ങൾ പാലിക്കുക മാത്രമാണ് മേൽശാന്തി ചെയ്തതെന്നും യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അയിത്താചാരം ഇപ്പോൾ എങ്ങുമില്ല. പൂജ ചെയ്യുന്നവർക്ക് ബ്രാഹ്മണർ, അബ്രാഹ്മണർ എന്ന വ്യത്യാസമില്ല. പൂജ ചെയ്യുന്നതിന് നിഷ്ഠകളുണ്ട്. ദേഹശുദ്ധി വരുത്തി ദേവനെ ആവാഹിച്ച് ദേവനായി മാറിയ ശേഷമാണ് മേൽശാന്തി പൂജ ചെയ്യുന്നത്. ആ സമയത്ത് ആരെയും സ്പർശിക്കാറില്ല. ദേവസ്വം ബോർഡ് ഭരിക്കുന്നവർക്ക് ഇക്കാര്യങ്ങളിൽ തിരിച്ചറിവ് വേണം. മന്ത്രി രാധാകൃഷ്ണൻ കാര്യങ്ങൾ തെറ്റിദ്ധരിച്ചതാണ്. എട്ടു മാസം മുൻപ് നടന്ന കാര്യമായിട്ടും മന്ത്രി അതേപ്പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചില്ല. വിഷയം ഇപ്പോൾ ഉയർത്തിക്കൊണ്ടു വന്നതിൽ സംശയങ്ങളുണ്ടെന്നും അക്കീരമൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |