SignIn
Kerala Kaumudi Online
Thursday, 30 November 2023 3.26 AM IST

ജോർജ് മാർട്ടിനും ചാവേറുകളും നേർക്കുനേർ

f

മമ്മൂട്ടിയുടെയും കുഞ്ചാക്കോ ബോബന്റെയും ചിത്രങ്ങൾ ഒരേ ദിവസം തിയേറ്ററിലേക്ക്. എ.എസ് .ഐ ജോർജ് മാർട്ടിനായി മമ്മൂട്ടി എത്തുന്ന കണ്ണൂർ സ്‌ക്വാഡും കുഞ്ചാക്കോ ബോബൻ അശോകൻ എന്ന കഥാപാത്രമായി വേറിട്ട ലുക്കിൽ എത്തുന്ന ചാവേറും സെപ്തംബർ 28ന് റിലീസ് ചെയ്യും. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിൽപ്പെടുന്നു. സാമ്യതകളില്ലാത്ത പൊലീസ് വേഷത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ മമ്മൂട്ടി വിസ്മയിപ്പിക്കുമെന്ന് ആരാധകർ ഉറപ്പിക്കുന്നു. കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, ഡോ.റോണി ഡേവിഡ്, മനോജ്.കെ.യു തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോ. റോണിയും ഷാഫിയും ചേർന്നൊരുക്കുന്നു. ഛായാഗ്രഹണം മുഹമ്മദ് റാഫിൽ, സംഗീത സംവിധാനം സുഷിൻ ശ്യാം, ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേർ എന്ന ചിത്രം ത്രില്ലർ ഗണത്തിൽ ചാവേറുകളുടെ കഥയാണ് പറയുന്നത്. അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടൻ ജോയ് മാത്യു ആണ് രചന. അരുൺ നാരായൻ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം ജിന്റോ ജോർജ്. ഇരു ചിത്രങ്ങളുടെയും ട്രെയിലർ വൻതരംഗം തന്നെ ഉയർത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.