തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ആത്മകഥയെച്ചൊല്ലി കേരളത്തിലെ യു.ഡി.എഫിൽ വലിയ തർക്കങ്ങളുണ്ടാവുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഇതിനെ അടിസ്ഥാനപ്പെടുത്തി മുൻ പ്രതിപക്ഷനേതാവ് ശക്തമായ അമർഷപ്രഖ്യാപനമാണ് സമൂഹമാദ്ധ്യമത്തിലൂടെ രേഖപ്പെടുത്തിയത്. സമ്മർദ്ദത്തെ തുടർന്ന് പിന്നീടിത് പിൻവലിച്ചു. ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണയുണ്ടായിട്ടും തന്നെ പദവിയിലേക്ക് നിശ്ചയിച്ചില്ലെന്ന വേദനാജനകമായ കാര്യമാണ് അദ്ദേഹം രേഖപ്പെടുത്തിയത്. എല്ലാ മേഖലയിലും തഴയുകയാണെന്ന് പറഞ്ഞ് ഇനി മത്സരിക്കാനില്ലെന്ന് കെ. മുരളീധരൻ പ്രഖ്യാപിച്ചു. കെ. സുധാകരനും വി.ഡി. സതീശനും വാർത്താസമ്മേളനം നടത്തിയപ്പോൾ മൈക്കിനായി പിടിവലിയുണ്ടായത് വലിയ പ്രചരണമാകുന്നു. ഇതൊക്കെ ജനങ്ങളുടെ വിലയിരുത്തലിന് വിധേയമാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |