കളമശേരി: സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന യുവതിയെ അപമാനിക്കുകയും ഇരുവരേയും ആക്രമിയ്ക്കുകയും ചെയ്ത കേസിൽ ഗ്ലാസ് ഫാക്ടറി കോളനി മാളിയേക്കൽ വീട്ടിൽ മനു ഗോഡ്വിൻ (30) , ഇടപ്പള്ളി സുഹൃദയ നഗർ ഇളവങ്ങാട് വീട്ടിൽ മുഹമ്മദ് ഷാ (24) എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി സോഷ്യൽ പള്ളിക്ക് സമീപമായിരുന്നു സംഭവം. കലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്യുന്ന യുവതി പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലേക്ക് നടന്നു പോകുന്ന കണ്ടുമുട്ടിയ സുഹൃത്തുമായി സംസാരിക്കുമ്പോൾ അതുവഴി വന്ന പ്രതികൾ അശ്ലീല പരാമർശം നടത്തിയത് സുഹൃത്ത് ചോദ്യം ചെയ്തപ്പോഴാണ് മർദ്ദിച്ചത്. പിടിച്ചു മാറ്റാൻ ശ്രമിച്ച യുവതിയേയും ആക്രമിച്ചു. ഇൻസ്പെക്ടർ വിപിൻ ദാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജോസഫ്, ബാബു, സി.പി.ഒ. മാരായ ഇസഹാക്ക്, ശ്രീജിത്ത്, ഷിബു എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |