ലോകസമ്പന്നരുടെ പട്ടികയെടുത്താൽ ഇന്ത്യയിൽ നിന്നുള്ള ശതകോടീശ്വരന്മാർ ഒരു നീണ്ട നിര തന്നെയുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് തലവൻ മുകേഷ് അംബാനി മുതൽ ടാറ്റയുടെ രത്തൻ ടാറ്റവരെ പട്ടികയിൽ മുൻപന്തിയിൽ തന്നെയുണ്ട്. മുകേഷ് അംബാനിയെ കുറിച്ച് പറയുമ്പോൾ അദ്ദേഹം ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരനാണ്. ഇന്ത്യയിലെ സമ്പന്നർക്ക് ഇന്നത്തെ കാലത്ത് സിനിമ താരങ്ങളെക്കാൾ വലിയ താരപരിവേഷമാണ്. അവരുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ അടക്കം വലിയ ശ്രദ്ധ നേടുന്നുണ്ട്.
അങ്ങനെ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന ഒന്നാണ് ഇന്ത്യയിലെ മുൻനിരയിലുള്ള കോടീശ്വരന്മാരുടെ രാശി ചിഹ്നങ്ങൾ. ഈ രാശി ചിഹ്നങ്ങളും അവയുടെ നേട്ടങ്ങളും അറിഞ്ഞാൽ നിങ്ങൾ ചിലപ്പോൾ ആശ്ചര്യപ്പെടും. ഐഐഎഫ്എൽ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ രാശി ചിഹ്നത്തെ കുറിച്ച് പറയുന്നത്. ഈ റിപ്പോർട്ട് പ്രകാരം, കർക്കിടകം രാശിയുള്ള ശതകോടീശ്വരന്മാർക്ക് അടിപൊളി സമയമാണ്. സാമ്പത്തികമായി വലിയ നേട്ടം കൈവരിക്കാൻ ഈ രാശിക്കാർക്ക് സാധിക്കും. ലാഭവും സമ്പത്തും ഇരിട്ടിയാക്കാൻ ഇവരെ ഈ രാശി സഹായിച്ചിട്ടുണ്ട്.
മിഥുനം, മീനം, ഇടവം എന്നീ രാശിയിലുള്ള ശതകോടീശ്വരന്മാർക്കും ഏറ്റവും അടിപൊളി സമയമാണ്. സാമ്പത്തികമായി ഉയർച്ച നേടാൻ ഈ രാശിക്കാർക്ക് സാധിക്കുന്നുണ്ട്. കന്നി, വൃശ്ചികം, മേടം എന്നീ രാശിയുള്ളവരാണ് ഇന്ത്യയിലെ കോടീശ്വരന്മാരിൽ മുൻനിരയിലുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കർക്കിടകം, ധനു, മേടം എന്നീ രാശിയിലുള്ളവർക്ക് വലിയ നേട്ടമാണ് കൈവരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ രാശി അറിയാം
മേടം: മുകേഷ് അംബാനി, ആദി ഗോദ്‌റെജ്, എസ് ഗോപാലകൃഷ്ണൻ
മകരം: രത്തൻ ടാറ്റ, വിജയ് ചൗഹാൻ, കർസൻഭായ് പട്ടേൽ, സ്മിത വി കൃഷ്ണ
കർക്കിടകം: ഗൗതം അദാനി, ശിവ് നാടാർ, ബെനു ഗോപാൽ ബംഗൂർ
വൃശ്ചികം: അശ്വിൻ ഡാനി, എംഎ യൂസഫലി , സുനിൽ മിത്തൽ
കന്നി: അനിൽ അഗർവാൾ, ഗോപികിഷൻ ദമാനി, ഷാപൂർ പല്ലോൻജി മിസ്ത്രി
ചിങ്ങം: ശ്രീ പ്രകാശ് ലോഹ്യ, അജയ് പിരമൽ, ആചാര്യ ബാലകൃഷ്ണ
മിഥുനം: എൽഎൻ മിത്തൽ, കുമാർ മംഗളം ബിർള, ബൈജു രവീന്ദ്രൻ
മീനം: രാധാകിഷൻ ദമാനി, ഉദയ് കൊട്ടക്, മുരളി ദിവി
കുംഭം: നുസ്ലി വാഡിയ, വിക്രം ലാൽ, ജംഷിദ് ഗോദ്‌റെജ്
ധനു: എസ്പി ഹിന്ദുജ, രവി ജയ്പുരിയ, സജ്ജൻ ജിൻഡാൽ
തുലാം: ദിലീപ് ഷാംഗ്‌വി, ചന്ദ്രു രഹേജ, വിവേക് ചാന്ദ് സെഹ്ഗാൾ
ഇടവം: സൈറസ് എസ് പൂനവല്ല, രാജീവ് സിംഗ്, ഹർഷ് മാരിവാല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |